sivankutty

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസ് തിരുവനന്തപുരം സി ജെ എം കോടതി ഇന്ന് പരിഗണിക്കും. രണ്ട് മന്ത്രിമാർ ഉൾപ്പടെ ആറ് ഇടത് നേതാക്കൾ പ്രതിയായ കേസിൽ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് കോടതിയിൽ ഹർജി നൽകാൻ സാദ്ധ്യതയുണ്ട്.

മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികൾ. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമന്ന മന്ത്രിമാരുടെ ആവശ്യം ഹൈക്കോടതി തളളിയതിനെ തുടർന്ന് മന്ത്രിമാർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കേസ് എഴുതി തളളണമെന്ന സർക്കാരിന്റെ ആവശ്യവും സി ജെ എം കോടതി നേരത്തെ തളളിയിരുന്നു. ഇതിനെതിരെയുളള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.