robbery-team

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജ്യാന്തര മോഷണ സംഘം പിടിയിൽ. ഇന്ത്യയ്‌ക്കകത്ത് ഡൽഹി മുതൽ കേരളം വരെ മോഷണം നടത്തിയ നാല് ഇറാനിയൻ പൗരന്മാരാണ് പിടിയിലായത്. മ്യാൻമാർ, നേപ്പാൾ എന്നീ രാജ്യങ്ങളിലും സംഘം കവർച്ച നടത്തി. ഇന്നലെ ചേർത്തലയിലും മോഷണം നടത്തിയത് ഇവരാണെന്നാണ് വിവരം. ചേർത്തലയിലെ കടയിൽ നിന്ന് 35,000 രൂപയാണ് സംഘം മോഷ്‌ടിച്ചത്.

തലസ്ഥാനത്തെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സംഘത്തെ കന്റോൺമെന്റ് സി ഐയുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്‌തത്. പ്രതികൾ മണി എക്‌സ്‌ഞ്ചേഞ്ച് സ്ഥാപനങ്ങൾ കൊളളയടിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ മാസം പോണ്ടിച്ചേരിയിലും സംഘം വൻ മോഷണം നടത്തി. ജനുവരി മുതലാണ് ഇറാനിയൻ സംഘം ഇന്ത്യയിൽ മോഷണം ആരംഭിച്ചത്.