mc-kamaruddin

കാർസർകോട്: ജുവലറി തട്ടിപ്പുകേസിൽ എം സി ഖമറുദ്ദീൻ എം എൽ എയ്ക്ക് ജാമ്യമില്ല. ഹോസ്ദുർഗ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തളളുകയായിരുന്നു.

എം സി ഖമറുദ്ദീൻ രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​നം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്താ​ണ് ​നി​ക്ഷേ​പ​ക​രെ​ ​ആ​ക​ർ​ഷി​ച്ച​തെ​ന്ന് ഇന്നലെ ​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യെ ​അ​റി​യി​ച്ചിരുന്നു. ​ ​ഫാ​ഷ​ൻ​ ​ഗോ​ൾ​ഡ് ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​ ​കേ​സ് ​പോ​പ്പു​ല​ർ​ ​ഫി​നാ​ൻ​സ് ​ത​ട്ടി​പ്പു​ ​കേ​സി​നു​ ​സ​മാ​ന​മാ​ണെ​ന്നും,​ ​രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​നം​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്താ​ണ് ​നി​ക്ഷേ​പ​ക​രെ​ ​ആ​ക​ർ​ഷി​ച്ച​തെന്നുമാണ് ​ ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​പറഞ്ഞത്. കേ​സ് ​റ​ദ്ദാ​ക്കാ​ൻ​ ​ഖ​മ​റു​ദ്ദീ​ൻ​ ​ന​ൽ​കി​യ​ ​ഹ​ർ​ജിയിന്മേലാ​ണി​ത്.ഷെ​യ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​തെ​ ​നി​ക്ഷേ​പ​ക​രെ​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​ക​ബ​ളി​പ്പി​ച്ചു.​ ​എ​ട്ടു​ ​കോ​ടി​ ​ചെ​ല​വി​ട്ട് ​ബം​ഗ​ളൂ​രു​വി​ൽ​ ​ഭൂ​മി​ ​വാ​ങ്ങി.​ ​നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് 85​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.


എ​ന്നാ​ൽ,​ ​ക​മ്പ​നി​യു​ടെ​ ​ഷെ​യ​ർ​ ​ഹോ​ൾ​ഡ​ർ​മാ​രാ​ണ് ​പ​രാ​തി​ക്കാ​രെ​ന്നും,​ ​സ്വ​ർ​ണ​ ​ബി​സി​ന​സി​ന് ​പ​ണം​ ​ന​ൽ​കി​യ​വ​രാ​ണ് ​ഇ​വ​രെ​ന്നും​ ​ഹ​ർ​ജി​ക്കാ​ര​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യി​ല്ലെ​ങ്കി​ലും​ 2019​ ​സെ​പ്തം​ബ​ർ​ ​വ​രെ​ ​ലാ​ഭ​ ​വി​ഹി​തം​ ​ന​ൽ​കി.​ ​എം.​എ​ൽ.​എ​യാ​യ​ശേ​ഷം​ ​ബി​സി​ന​സി​ൽ​ ​ശ്ര​ദ്ധി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​താ​ണ് ​ന​ഷ്ട​ത്തി​ലാ​കാ​ൻ​ ​കാ​ര​ണം.​ ​ക​മ്പ​നി​യു​ടെ​ ​ഡ​യ​റ​ക്ട​ർ​മാ​ർ​ ​അ​ഞ്ച​ര​ക്കി​ലോ​യോ​ളം​ ​സ്വ​ർ​ണം​ ​മോ​ഷ്ടി​ച്ചെ​ന്ന് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ഫ​ല​പ്ര​ദ​മാ​യി​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നി​ട്ടി​ല്ല.​ ​സ്വ​ത​ന്ത്ര​ ​ഒാ​ഡി​റ്റ​റെ​ ​നി​യോ​ഗി​ച്ചു​ ​ഓ​ഡി​റ്റിം​ഗ് ​ന​ട​ത്ത​ണ​മെ​ന്നും​ ​ഖ​മ​റു​ദ്ദീ​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ,​ ​പ​ണം​ ​നി​ക്ഷേ​പ​മാ​യ​ല്ല​ ​ഷെ​യ​റാ​യി​ട്ടാ​ണ് ​വാ​ങ്ങു​ന്ന​തെ​ന്ന് ​നി​ക്ഷേ​പ​ക​രെ​ ​പ​റ​ഞ്ഞു​ ​മ​ന​സി​ലാ​ക്കേ​ണ്ട​താ​യി​രു​ന്നി​ല്ലേ​യെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​ലാ​ഭ​വി​ഹി​തം​ ​ന​ൽ​കു​മെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ക​രാ​റു​ണ്ടാ​ക്കി​യ​ത്.​ 100​ ​രൂ​പ​യു​ടെ​ ​മു​ദ്ര​പ്പ​ത്ര​ത്തി​ൽ​ ​ക​രാ​റു​ണ്ടാ​ക്കി​യി​ട്ട് ​എ​ങ്ങ​നെ​യാ​ണ് ​ഷെ​യ​ർ​ ​ഹോ​ൾ​ഡ​ർ​മാ​രാ​ണെ​ന്ന് ​പ​റ​യു​ന്ന​തെ​ന്നും​ ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​വാ​ദ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഹ​ർ​ജി​ ​വി​ധി​ ​പ​റ​യാ​ൻ​ ​മാ​റ്റി.