തോന്നിയ പോലൊഴുകുന്നൊരു
കാട്ടാറിന്റെ തീരത്ത്
മുളങ്കാടിന്റെ പാട്ടു കൊണ്ടൊരു
വീടു കെട്ടണം.
എന്നിട്ട്,
കാട്ടുവള്ളികൾ കൊണ്ട്
ഊഞ്ഞാലു കെട്ടി
ആകാശത്തോളമുയർന്നൊരു
സ്വപ്നത്തെ
കൊത്തിയെടുക്കണം.
പുലരിയിൽ
നാണിച്ചു വിടരുന്നൊരു പൂവിനെ
ഉമ്മ വയ്ക്കുന്ന മഞ്ഞുതുള്ളിയെ
അയ്യേ എന്ന് കളിപ്പിക്കണം.
ചുവരുകളിൽ
പ്രണയത്തിന്റെ വർണ്ണങ്ങൾ ചാലിച്ച്
ഒരു കൊളാഷ്
തീർക്കണം.
വാരിവലിച്ചിട്ട പുസ്തകങ്ങൾക്കു നടുവിൽ
ഒന്നും വായിക്കാതെ
സ്വസ്ഥമായുറങ്ങണം..!
.