accident-

ആലുവ: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് കൊച്ചി റിഫൈനറിയിലേക്ക് പോയ ഭീമൻ ടാങ്കർ ലോറി ആലുവയിൽ മെട്രോ തൂണിലേക്ക് പാഞ്ഞുകയറി. ലോറിയുടെ ക്യാബിൻ തകർന്നെങ്കിലും ആളപായമില്ല. ഇന്ന് പുലർച്ചെ നാല് മണിയോടെ ആലുവ ബൈപ്പാസ് മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം. മാർത്താണ്ഡ വർമ്മപാലവും ബൈപ്പാസും പിന്നിട്ട ഉടൻ ലോറി നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു.