aa

യുവ നടൻ മാനവ് പ്രധാന കഥാപാത്രമായി എത്തിയ ഇരുമ്പിനെ മികച്ച വിദേശ ചിത്രമായി അമേരിക്കൻ ലാ ലൈവ് ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ടു.പ്രതീഷ് ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം. രചന നിതിൻ നാരായണൻ. നിരവധി അന്തർദേശിയ പുരസ്‌കാരങ്ങൾ ഇരുമ്പിനെ തേടി എത്തിയിട്ടുണ്ട്.'ഇരുമ്പ്' അടുത്തിടെ ന്യൂയോർക്ക് മൂവി അവാർഡ് യുഎസ്എയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. കൂടാതെ വിർജിൻ സ്പ്രിംഗ് സിനിഫെസ്റ്റ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള ഗോൾഡ് അവാർഡ് ജേതാവായി മാനവ് തിരഞ്ഞെടുക്കപ്പെട്ടു.ബലാൽസംഗം ചെയ്യപ്പെട്ട ഇരയുടെ കുടുംബത്തിലെ ഒരു പിതാവിന്റെയും മാതാവിന്റെയും ആത്മസംഘർഷങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമ. സാമൂഹിക പ്രസക്തമായ വിഷയം തീർത്തും വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ്. ണ്.'ഇരുമ്പിന്റെ' ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. ഗേറ്റ്‌വേ ഫിലിംസ് ഗ്രൂപ്പിന്റെ ബാനറിലാണ് നിർമ്മാണം. മിഥുൻ മുരളി സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നു. എഡിറ്റിംഗ്: ശ്രീജിത്ത് കലൈ അരസ്.