a

വിക്കി തമ്പി സംവിധാനം ചെയ്യുന്ന ജമാലിന്റെ പുഞ്ചിരി എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഈ മാസം അവസാനം തിരുവനന്തപുരത്ത് ആരംഭിക്കും. ഇന്ദ്രൻസ്, സിദ്ധിഖ്,ജോയ് മാത്യു,അശോകൻ,മിഥുൻരമേശ്,തണ്ണീർ മത്തൻ ഫെയിം നസ്ലിൽ ,ശിവദാസൻകണ്ണൂർ,ദിനേശ് പണിക്കർ,കൊച്ചു പ്രേമൻ,രമേശ് വലിയശാല,സുനിൽ,മുഹമ്മദ് ഫർസാന,പ്രയാഗ മാർട്ടിൻ,രേണുക,മല്ലിക സുകുമാരൻ,താര കല്യാൺ,ജസ്ന എന്നിവരാണ് താരങ്ങൾ.കുടുംബ കോടതി,നാടോടി മന്നൻ എന്നി ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ വി എസ് സുരേഷ് നിർമ്മിക്കുന്ന ചിത്രമാണ് ജമാലിന്റെ പുഞ്ചിരി.ഉദയൻ അമ്പാടി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി എസ് സുഭാഷ് എഴുതുന്നു.