ലണ്ടൻ: ബ്രിട്ടനിൽ ഒരു വർഷത്തിനുള്ളിൽ എട്ടു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. 30കാരിയായ നഴ്സ് ലൂസി ലെറ്റ്ബി ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്.ബ്രിട്ടനിലെ വടക്കുപടിഞ്ഞാറൻ നഗരമായ ചെസ്റ്ററിലാണ് സംഭവം. 2015 ജൂൺ മുതൽ 2016 ജൂൺ വരെ ഒരു പ്രദേശിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടുകുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. പത്തോളം കുഞ്ഞുങ്ങളെ കൊലപ്പെടുത്താനും ശ്രമം നടന്നു. ആശുപത്രിയിൽ തുടർച്ചയായി നവജാത ശിശു വിഭാഗത്തിൽ നിരവധി കുഞ്ഞുങ്ങൾ മരിച്ച വിവരം പുറത്തുവന്നതിനെ തുടർന്ന് ആശുപത്രി അധികൃതർക്കെതിരെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലൂസി പിടിയിലായി. 2018- 19 കാലയവളവിൽ ലൂസി അറസ്റ്റിലായിരുന്നു. എന്നാൽ തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് വെറുതെ വിടുകയായിരുന്നു.