trump-biden

വാഷിംഗ്ടൺ: തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പൊതുവേദികളിൽ എത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നിയുക്ത പ്രസിഡന്റ് ജോ ബൈഡനും. വിമുക്ത ഭടൻമാരെ ആദരിക്കുന്ന ദിനത്തിലെ പൊതു പരിപാടിയിൽ പ​ങ്കെടുക്കാനാണ്​ ട്രംപ് ഇന്നലെ പൊതുവേദിയിൽ എത്തിയത്. വെറ്ററൻസ്​ ദിനത്തോട്​ അനുബന്ധിച്ച്​ ആർലിംഗ്​ടണിലെ ദേശീയ ശ്മശാനം സന്ദർശിക്കുകയും ചെയ്​തു. ഫിലാഡൽഫിയയിലെ കൊറിയൻ വാർ മെമോറിയൽ പാർക്കിൽ നടന്ന ദേശീയാഘോഷത്തിൽ പങ്കെടുക്കാനാണ്​ ബൈഡൻ എത്തിയത്​.