വാഷിംഗ്ടൺ: റോൺ ക്ലെയിനിനെ വൈറ്റ് ഹൗസ് ചീഫ് ഒഫ് സ്റ്റാഫായി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഏറെക്കാലമായി ബൈഡന്റെ സന്തത സഹചാരിയാണ് റോൺ. പ്രസിഡന്റാകുമെന്ന് ഉറപ്പിച്ചതിന് ശേഷം വൈറ്റ് ഹൗസിലേക്ക് ജോ ബൈഡന്റെ ആദ്യ നിയമനമാണ്
റോണിന്റേത്.'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു' എന്നാണ് ക്ലെയിൻ ഇതിനോട് പ്രതികരിച്ചത്.
'ഏറെക്കാലം ഒരുമിച്ച് പ്രവർത്തിച്ചതിനാൽ തന്നെ റോൺ എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ആളാണ്' എന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. 2009ൽ വൈസ് പ്രസിഡന്റായിരുന്നപ്പോഴും റോൺ ബൈഡന്റെ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നു. ബൈഡൻ സെനറ്റ് ജുഡിഷ്യറി കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുമ്പോഴും റോൺ ഒപ്പം പ്രവർത്തിച്ചിരുന്നു.