asif-basra-

ന്യൂഡൽഹി : ബോളിവുഡ് നടൻ ആസിഫ് ബസ്രയെ മരിച്ച നിലയിൽ കണ്ടെത്തി. 53 വയസായിരുന്നു. ഹിമാചൽ പ്രദേശിലെ ധരംശാലയിലെ സ്വകാര്യ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ധരംശാലയിലെ മക്‌ലിയോഡ്ജഞ്ചിലെ വാടക വീട്ടിലാണ് കഴിഞ്ഞ അഞ്ച് വർഷമായി ബസ്ര താമസിച്ചിരുന്നത്. 1998ൽ 'വോ'യിലൂടെ അഭിനയരംഗത്തെത്തിയ ആസിഫ് ഹോസ്റ്റേജസ് എന്ന സീരിസിന്റെ രണ്ടാമത്തെ സീസണിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ജബ് വി മെറ്റ്, കയ് പോ ചെ, വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാൻ, ഹിച്ച്കി, ശെയ്താൻ, നോക്കൗട്ട്, ക്രിഷ് 3, ഏക് വില്ലൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മോഹൻലാൽ നായകനായ ബിഗ് ബ്രദറിലും അഭിനയിച്ചിട്ടുണ്ട്.

പാതൾ ലോക് എന്ന വെബ് സീരീസിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.