വാഷിംഗ്ടൺ: സാങ്കേതിക തകരാറിനെ തുടർന്ന് ആഗോളവ്യാപകമായി പണിമുടക്കി യൂട്യൂബ്. വ്യാഴാഴ്ച രാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭ്യമായിരുന്നില്ല. ഏകദേശം ഒരു മണിക്കൂറിന് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ചത്.
യൂട്യൂബിലെത്തിയവർക്ക് 'ഇന്റേണൽ സെർവർ എറർ' എന്ന സന്ദേശമാണ് കാണാൻ കഴിഞ്ഞത്.
ഇതോടെ ഉപഭോക്താക്കൾ യൂട്യൂബിന് എന്താണ് സംഭവിച്ചത് എന്ന ആശങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 'യൂട്യൂബ് വിഡിയോ കാണാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ ഒറ്റക്കല്ല എന്ന് മനസ്സിലാക്കുക. ഞങ്ങൾ പ്രശ്‌നം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്' - ഉപഭോക്താക്കളെ സമാധാനപ്പെടുത്തുന്നതിനായി യൂട്യൂബ് അധികൃതർ ട്വീറ്റ് ചെയ്തു. യൂട്യൂബ് അനുബന്ധ സേവനങ്ങളും പണിമുടക്കിയിരുന്നു.