mahe

മ‌റ്റിടങ്ങളിലെല്ലാം ബ്രിട്ടീഷ് അധിനിവേശമുണ്ടായപ്പോഴും ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന പ്രദേശമാണ് മയ്യഴി എന്ന മാഹി. സ്വാതന്ത്ര്യാനന്തരം കേരളത്തോടൊപ്പം നിൽക്കാതെ പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയുടെ കഥകളും സംസ്‌കാരവും അഞ്ച് മിനിട്ട് നേരം കൊണ്ട് അനുഭവവേദ്യമാക്കിത്തരുന്ന നല്ലൊരു സംഗീത വീഡിയോയുമായി എത്തുകയാണ് ജഗദീഷ് ഒ.ടി. സംഗീത വീഡിയോയുടെ സംവിധാനവും ഗാനരചനയും ജഗദീഷിന്റെതാണ്.

മാഹിയുടെ സ്വന്തമായ പള‌ളി, പാർക്ക്, ബോട്ട്ഹൗസ്സ്, അവിടുത്തെ ഇടുങ്ങിയ തെരുവുകൾ,മയ്യഴി പുഴ, തനത് സംസ്‌കാരം,ഭക്ഷണരീതികൾ അങ്ങനെ നാടിന്റെ പ്രധാന കാഴ്‌ചകളെല്ലാം വീഡിയോയിൽ കാണാം. പ്രകൃതിഭംഗിയും സാംസ്‌കാരിക ജീവിതവും തനിമ ഒട്ടും ചോരാതെ വീഡിയോയിലുണ്ട്.

ജ്യൂഡ് ആരോഗാനം സംഗീതം നൽകിയ ഗാനങ്ങൾ ആലാപിച്ചത് സനൽ പ്രകാശാണ്. ഗാനം ഉൾപ്പെടുത്തിയ 'ഇമ്മിണി ചെറിയ ലോകം' എന്ന ഹ്രസ്വചിത്രം വൈകാതെ യൂട്യൂബ് ചാനലായ ആർ.ജെ ബ്രാൻഡ് മേക്കേഴ്‌സിൽ റിലീസ് ചെയ്യും.