vi

കോട്ടയം: കേന്ദ്ര അന്വേഷണ ഏജൻസികളുടെ സങ്കുചിത രാഷ്ടീയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ പറഞ്ഞു.

ഇ.ഡി അന്വേഷണം ഞങ്ങൾ നേരത്തേ പറഞ്ഞതു പോലെയായില്ലേ എന്നാണ് ബി.ജെ.പി കോൺഗ്രസ് നേതാക്കൾ പറയുന്നത് . അഴിമതിയുടെ പുകമറ സൃഷ്ടിച്ച് വികസനം അട്ടിമറിക്കാനും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനുമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും കോട്ടയം പ്രസ്ക്ലബ്ബിന്റെ തദ്ദേശം 2020 പരിപാടിയിൽ വൈക്കം വിശ്വൻ പറഞ്ഞു.

സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകൾ ഇടതു സർക്കാരിന്റെ ഇമേജിനെ ബാധിച്ചിട്ടില്ല. അഴിമതി ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നതിനപ്പുറം ഒരെണ്ണം പോലും തെളിയിക്കാനായിട്ടില്ല . ബംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ ..പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനായതു കൊണ്ട് പ്രത്യേക സംരക്ഷണമൊന്നും നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.