ന്യൂഡൽഹി : രണ്ടാഴ്ചമുമ്പ് ആൻജിയോപ്ളാസ്റ്റിയ്ക്ക് വിധേയനായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ കപിൽദേവ് ആരോഗ്യം വീണ്ടെടുത്ത് ഗോൾഫ് കളിക്കാനിറങ്ങി. ഇന്നലെ കപിൽദേവ് തന്നെയാണ് ഗോൾഫ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ആരോഗ്യം പൂർണമായും വീണ്ടെടുത്തെന്നും ഡോക്ടർമാരുടെ ഉപദേശമനുസരിച്ചാണ് താൻ ഡൽഹി ഗോൾഫ് ക്ളബിലെത്തിയതെന്നും 61കാരനായ കപിൽ ദേവ് പറഞ്ഞു.ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷം ഗോൾഫിലാണ് കപിലിന് താത്പര്യം. നേരത്തേ അമച്വർ ഗോൾഫ് മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.