biden

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൊവിഡ് പ്രതിരോധവും കാലാവസ്ഥ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ വിമർശിച്ചിരുന്നു. എന്നാൽ, ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് മറ്റ് അറബ് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബൈഡനും തുടരുമെന്നാണ് സൂചന. ട്രംപിന്റെ മദ്ധ്യസ്ഥതയിലാണ് യു.എ.ഇ, ബഹ്റൈൻ, സുഡാൻ എന്നീ അറബ് രാജ്യങ്ങൾ ഇസ്രായേലുമായി സമാധാന കരാർ ഒപ്പുവച്ചത്.

അധികാര കൈമാറ്റത്തിന് അനുസരിച്ച് അമേരിക്കയുടെ നയങ്ങൾക്ക് വ്യത്യാസമുണ്ടാകില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കയുടെ ആഗോള താൽ‌പ്പര്യങ്ങൾ‌ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ‌ പലപ്പോഴും മിലിട്ടറി, ഇന്റലിജൻസ്, നയതന്ത്ര കമ്മ്യൂണിറ്റി എന്നിവയുൾ‌പ്പെടെ വിവിധ ഫെഡറൽ ഏജൻസികളിലെ ദീർഘകാല സേവനവും പ്രൊഫഷണൽ ബ്യൂറോക്രാറ്റുകളും പരിപോഷിപ്പിക്കുന്നവയാണ്.