ബ്യൂണസ് അയേഴ്സ് : കഴിഞ്ഞ വാരം തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടതായി ബന്ധുക്കൾ അറിയിച്ചു. തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കാനാണ് ഓപ്പറേഷൻ വേണ്ടിവന്നത്.60കാരനായ ഡീഗോ ആശുപത്രിയിൽ നിന്ന് മകളുടെ വീട്ടിലേക്കാണ് വിശ്രമത്തിന് പോയത്. തന്റെ 60-ാം പിറന്നാൾ ആഘോഷത്തിന് തൊട്ടുപിന്നാലെയാണ് ഇതിഹാസതാരം ആശുപത്രിയിലായത്. അർജന്റീനയിലെ ക്ളബ് ജിംനേഷ്യ ലാ പ്ളാറ്റയുടെ കോച്ചായി സേവനമനുഷ്ഠിച്ച് വരികയാണ് ഡീഗോ മറഡോണ.