ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ അൽമോരാ ജില്ലയിലെ സൾട്ടിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ സുരേന്ദ്ര സിംഗ് ജീന കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. 51 വയസായിരുന്നു. ഇന്ന് രാവിലെ 6.30നായിരുന്നു അന്ത്യം.
പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ഏതാനും ദിവസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അടക്കമുള്ളവർ അനുശോചനം രേഖപ്പടുത്തി.