
തിരുവല്ല: മാർത്തോമ്മാ മെത്രാപ്പൊലീത്തയായി ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്തയുടെ
സ്ഥാനാരോഹണശുശ്രൂഷ നാളെ തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത സ്മാരക ഒാഡിറ്റോറിയത്തിൽ തയ്യാറാക്കുന്ന മദ്ബഹായിൽ നടക്കും.
രാവിലെ 7.45ന് തിരുവല്ല പൂലാത്തീനിൽ നിന്ന് അദ്ദേഹത്തെ സ്ഥാനാരോഹണ വേദിയിലേക്ക് ആനയിക്കും. എട്ടിന് വിശുദ്ധ കുർബാനയ്ക്ക് ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്‌ക്കോപ്പാ നേതൃത്വം നൽകും. ജോസഫ് മാർ ബർന്നബാസ് എപ്പിസ്‌ക്കോപ്പാ ധ്യാനപ്രസംഗം നടത്തും . ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പൊലീത്ത സിറിൽ മാർ ബസേലിയോസ്, മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരായ തോമസ് മാർ തീമൊഥയോസ്, ഡോ. ഐസക് മാർ ഫിലക്‌സിനോസ്, ഡോ. ഏബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാർ തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ് എന്നിവർ കാർമ്മകത്വം വഹിക്കും.
പതിനൊന്നിന് അനുമോദന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലിമിസ് കാതോലിക്ക ബാവ, എൻ.സി.സി.ഐ പ്രസിഡന്റ് ബിഷപ്പ് ഡോ. പി.സി.സിംഗ്, സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് ഡോ. ധർമ്മരാജ് റസാലം, സിറിൽ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ക്‌നാനായ സുറിയാനി സഭാ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, ഓർത്തഡോക്‌സ് സഭാ മുംബൈ ഭദ്രാസനാദ്ധ്യക്ഷൻ ഡോ. ഗീവർഗിസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത തുടങ്ങിയവർ സംസാരിക്കും.