helix-nebula

ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടു. പ്രപഞ്ചത്തിലെ ഒരു നെബുലയുടെ ' ശബ്ദ'ത്തിന്റെ സോണിഫിക്കേഷൻ വീഡിയോയാണ് നാസ പുറത്തുവിട്ടത്. നിമിഷനേരം കൊണ്ട് വൈറലായ ഈ വീഡിയോ ശ്രോതാക്കളെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.

ഭൂമിയിൽ നിന്നും 655 പ്രകാശവർഷം അകലെയുള്ള ഹെലിക്സ് നെബുലയാണ് വീഡിയോയിലുള്ളത്. ഡേറ്റയെ ശബ്ദ രൂപത്തിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യയാണ് ' സോണിഫിക്കേഷൻ '. നക്ഷത്രാന്തരീയ ധൂളികൾ, ഹൈഡ്രജൻ വാതകങ്ങൾ, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകൾ.

നക്ഷത്രങ്ങൾ അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്ഫോടനത്താലോ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ.

View this post on Instagram

The Helix Nebula is 655 light-years away from us, and 3 light-years across! Near the end of a Sun-like star’s life, nebulae like this form when the star sheds some of its outer material. In this sonification, red light is assigned lower pitches and blue light is assigned higher pitches. Just as the frequencies of light increase from red to blue, frequencies of sound increase from low to high pitches. While there’s no sound in space, sonifications like this help us conceptualize the data in astronomical images in a new, auditory way! Credit: @systemsounds #NASA #Hubble #sonification #nebula #video #science #sound #space #telescope #universe

A post shared by Hubble Space Telescope (@nasahubble) on

ബഹിരാകാശത്ത് നമുക്ക് ശബ്ദം കേൾക്കാനാകില്ല. എന്നാൽ ബഹിരാകാശ വസ്തുക്കൾക്കുള്ളിൽ സംഭവിക്കുന്ന ചലനങ്ങളെ നമുക്ക് അവയുടെ ചിത്രങ്ങളെ സോണിഫിക്കേഷൻ ചെയ്യുന്നത് വഴി ശ്രവണരൂപത്തിൽ കേൾക്കാനാകും. വിശദമായ അടിക്കുറിപ്പോടെ നാസ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഹെഡ് സെറ്റ് ഉപയോഗിച്ച് കേട്ട ഭൂരിഭാഗം പേരും ഞെട്ടി.

' ആയിരക്കണക്കിന് ആത്മാക്കളുടെ അലർച്ച'യെന്നും ' സ്ത്രീയുടെ നിലവിളി 'യെന്നും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ' ദൈവത്തിന്റെ കണ്ണ് ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹെലിക്സ് ഭൂമിയ്ക്കടുത്തുള്ള നെബുലകളിൽ ഒന്നാണ്.