russian-missile

മോസ്‌കോ: എസ് - 400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വെെകാതെ ഇന്ത്യയ്‌ക്ക് കെെമാറുമെന്ന് റഷ്യ. ഇതിനുള്ള നടപടികൾ ഊർജിതമാക്കിയെന്നും 2021 അവസാനത്തോടെ ആദ്യ ബാച്ച് പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്നും റഷ്യൻ നയതന്ത്രജ്ഞൻ അറിയിച്ചു.
ആദ്യ ബാച്ചിൽ അഞ്ച് എസ് - 400 വ്യോമ പ്രതിരോധ സംവിധാനമാകും ഉണ്ടാവുക. ഇതിനൊപ്പം കെ.എ -226 മൾട്ടി പർപ്പസ് ഹെലികോപ്റ്ററുകൾക്കുള്ള കരാർ അന്തിമമാക്കുന്നതിനുള്ള നടപടികളും മുന്നേറുകയാണ്. എസ്-400 സംവിധാനങ്ങൾ വാങ്ങുന്നതിനായി 5.43 ബില്യൺ യു.എസ് ഡോളർ കരാറിൽ കഴിഞ്ഞ വർഷമാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.
ഇന്ത്യ-ചെെന അതിർത്തി തർക്കം നിലവിൽക്കുന്ന സാഹചര്യത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ വിതരണം ചെയ്യണമെന്ന ആവശ്യം ചിലകോണുകളിൽ നിന്നും വന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം.