മലയാളികളുടെ പ്രിയ നടനാണ് ചാക്കോച്ചൻ. ലോക്ക്ഡൗണിൽ ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാതിരുന്ന സമയത്ത് പോലും സോഷ്യൽ മിഡിയയിൽ സജീവമായിരുന്നു ചാക്കോച്ചൻ. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചൻ ഇതിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള തന്റെ യാത്രയെ കുറിച്ചാണ് താരം പറയുന്നത്. ജോലിയ്ക്ക് പോവുന്നത് കോളേജിൽ പോവുന്നതുപോലെയാണ് എന്ന ക്യാപ്ഷൻ നൽകിയാണ്
താൻ ബൈക്കിൽ ലൊക്കേഷനിലേക്കു പോകുന്ന പഴയ ചിത്രം താരം പങ്കുവച്ചത്. അതിന് താങ്കൾ കോളേജിൽ പോയിട്ടുണ്ടോ എന്നാ കമന്റുമെത്തി. വായ്നോക്കാൻ പോയിട്ടുണ്ടെന്നാണ് ആരാധകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി. പിന്നാലെ താരത്തിന്റെ കമന്റ് ആരാധകർ ഏറ്റെടുത്തു.
അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബന് ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു.