പാലക്കാട്: ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടർ മരിച്ചു. പാലക്കാട് സ്വദേശിയായ ഡോ. കൃഷ്ണൻ സുബ്രഹ്മണ്യം(46) ആണ് മരിച്ചത്. അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റ് ആയ കൃഷ്ണൻ കൊവിഡ് ബാധിച്ച് ദിവസങ്ങളായി ചികത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ബ്രിട്ടണിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് മലയാളികളാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. പന്ത്രണ്ട് ലക്ഷത്തിലധികം പേർക്കാണ് ബ്രിട്ടണിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ അമ്പതിനായിരം കടന്നു.