വാഷിംഗ്ടൺ: അദ്ധ്യാപകന്റെ മതിപ്പുളവാക്കാന്‍ ആഗ്രഹമുള്ളയാളാണെങ്കിലും വിഷയത്തോട് അഭിരുചിയോ അഭിനിവേശമോ ഇല്ലാത്ത വിദ്യാർത്ഥിയെപ്പോലെയാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. 'എ പ്രോമിസ്ഡ് ലാന്‍ഡ്' (A Promised Land') എന്ന ഒബാമയുടെ പുസ്തകത്തിലാണ് രാഹുലിനെക്കുറിച്ചുള്ള പരാമർശം.
പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികളെല്ലാം ചെയ്ത് അദ്ധ്യാപകന്റെ മതിപ്പ് നേടാന്‍ തീവ്രമായി ആഗ്രഹിക്കുന്ന, എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ എന്നാണ് ഒബാമയുടെ അഭിപ്രായം.
പുസ്തകത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെക്കുറിച്ചും സോണിയാ ഗാന്ധിയെക്കുറിച്ചും പറയുന്നുണ്ട്. ധാര്‍മികമൂല്യങ്ങളുളള വ്യക്തിയെന്നാണ് മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ഒബാമയുടെ പരാമർശം. അതേസമയം ന്യൂയോർക്ക് ടൈംസിലെ അവലോകനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഒബാമ എന്താണ് ചിന്തിച്ചതെന്നോ, എഴുതിയതെന്നോ പരാമർശിച്ചിട്ടില്ല.