കൊച്ചി: ഫേസ്ബുക്ക് ലൈവിൽ ധരിച്ച ടി ഷർട്ടിനെച്ചൊല്ലി ഫിറോസ് കുന്നംപറമ്പിനെതിരെ ആരോപണവുമായി സോഷ്യൽ മീഡിയ. ലക്ഷ്വറി ബ്രാൻഡായ ഫെൻഡിയുടെ ടീ ഷർട്ടാണ് ഫിറോസ് ധരിച്ചത്. ലൈവിനിടെ നിരവധി പേരാണ് ഫിറോസിന്റെ വസ്ത്രം ശ്രദ്ധിച്ചത്. ചിലർ വീഡിയോയ്ക്ക് താഴെ ഇതുമായി ബന്ധപ്പെട്ട് കമന്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു.
'ഇക്കായുടെ ഡ്രസിംഗ് ശ്രദ്ധിക്കാറുണ്ട്. നന്നായിട്ട് ഫാഷൻ അറിയുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ഇക്കയെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെൻഡിയുടെ (Fendi) ടിഷർട്ടാണ്. ഇതിന്റെ ഏറ്റവും വിലകുറഞ്ഞതിന് 500 ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000 രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ് ചെയ്യണം. സന്തോഷം.' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറവിൽ ഫിറോസ് പണം തട്ടുന്നു എന്ന് നേരത്തെ സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉയർന്നിരുന്നു. പണം ആവശ്യപ്പെട്ട് ഫിറോസും സംഘവും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശിനി പരാതി നൽകിയിരുന്നു.