ജമ്മുകാശ്മീർ: 3ജി, 4ജി ഇന്റർനെറ്റ് സേവനങ്ങൾക്ക് ജമ്മുകാശ്മീരിലുളള വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടിക്കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഗന്തർബാൽ, ഉധംപൂർ എന്നിവയൊഴികെയുളള എല്ലാ ജില്ലകൾക്കും വിലക്ക് ബാധകമായിരിക്കും എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
പ്രത്യേക ഭരണഘടനാപദവി നീക്കംചെയ്തതിന് പിന്നാലെയാണ് ജമ്മുകാശ്മീരിൽ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരെ നൽകിയ ഹർജികളിൽ വിലക്ക് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇതിന് തൊട്ടുപിന്നാലെ 2ജി ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചെങ്കിലും 3ജി, 4ജി വിലക്ക് നീക്കിയിരുന്നില്ല. കാശ്മീർ ഇപ്പോൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.