ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൈഫൈൽ ചിത്രം നീക്കം ചെയ്‌ത് ട്വിറ്റർ. പിന്നീട് ചിത്രം പുനസ്ഥാപിച്ച ട്വിറ്റർ മനപൂർവമല്ലാത്ത പിഴവാണ് സംഭവിച്ചതെന്ന് വിശദീകരണവുമായെത്തി. ട്വിറ്ററിന്റെ നിയമമനുസരിച്ച് ചിത്രങ്ങൾക്ക് ഉപയോഗിക്കുന്ന വ്യക്തിക്കല്ല ഫോട്ടോഗ്രാഫർക്കാണ് അവകാശമുളളത്.ഇതുകാരണമാണ് ചിത്രം നീക്കം ചെയ്‌തത്. അബദ്ധം മനസ്സിലാക്കി വൈകാതെ ചിത്രം പുനസ്ഥാപിച്ചെന്ന് ട്വിറ്റർ വക്താവ് അറിയിച്ചു.
Due to an inadvertent error, we temporarily locked this account under our global copyright policies. This decision was reversed immediately and the account is fully functional: Twitter Spokesperson on Home Minister Amit Shah's account being temporarily locked yesterday evening https://t.co/KVPkyo2Lic
— ANI (@ANI) November 13, 2020
പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് ഈ ചിത്രത്തിന്റെ പകർപ്പവകാശമുളളയാളുടെ റിപ്പോർട്ട് അനുസരിച്ചാണ് നീക്കം ചെയ്‌തതെന്ന് സൂചിപ്പിച്ച് കുറിപ്പുമുണ്ടായിരുന്നു. മുൻപ് ജമ്മു കാശ്‌മീരിന്റെ ഭാഗമല്ലാതെ ലേയെ ചൈനയുടെ ഭാഗമായി ചിത്രീകരിച്ചതിന് കേന്ദ്രം ട്വിറ്ററിനോട് കാരണം കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ഭൂപടം ഇനിയും കൃത്യമാക്കേണ്ടതുണ്ടെന്നായിരുന്നു ഇതിന് ട്വിറ്റർ മറുപടി നൽകിയത്. ഈ സംഭവത്തിന് ദിവസങ്ങൾക്കകമാണ് അമിത് ഷായുടെ ചിത്രം ട്വിറ്റർ നീക്കം ചെയ്‌ത സംഭവവും ഉണ്ടായിരിക്കുന്നത്.