online-study

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികളുടെ പഠനം ഓൺലൈനിലായി കഴിഞ്ഞു. എന്നാൽ ഓൺലൈനിലെ ചതിക്കുഴികൾ കുട്ടികളും മാതാപിതാക്കളും തിരിച്ചറിയേണ്ടതുണ്ട്. അതേക്കുറിച്ച് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിലെ മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ :സി .ജെ .ജോൺ പറയുന്നു.

മാതാപിതാക്കൾ അറിയാൻ

1. മുതിർന്നവർക്ക് ഒന്നു കണ്ണോടിക്കാൻ സൗകര്യം കിട്ടുന്നിടത്തിരുന്ന് മതി കുട്ടികളുടെ മൊബൈൽ,ഇന്റർനെറ്റ്

ഉപയോഗം.

2. സ്വകാര്യതയും സുരക്ഷിത ഉപയോഗവും ഉറപ്പാക്കിയില്ലെങ്കിൽ ശൈശവം ചൂഷണം ചെയ്യപ്പെടാം. ഇത് കുട്ടികളെ ഓർമ്മപ്പെടുത്തുക.

3. സെൽഫി അയയ്ക്കൽ ,കണ്ണടച്ചു ഫോർവേഡ് ചെയ്യൽ ,അപരിചിതരുമായി ചാറ്റ് ചെയ്യൽ ,ദേഷ്യം തീർക്കാൻ ഓൺലൈനിൽ ചീത്ത പറയൽ

അശ്ലീലം പറയൽ ,പോൺ സൈറ്റുകൾ കാണൽ ഇതൊക്കെ അപകടം ക്ഷണിച്ചു വരുത്തും.

കുട്ടികളേ...നിങ്ങളറിയാൻ

1.ഓൺലൈൻ ഏർപ്പാടുകൾ എല്ലാം മുതിർന്നവരുടെ അനുമതിയോടെ മാത്രം. അവർ കാര്യകാരണ സഹിതം നിരാകരിച്ചാൽ അത് നിങ്ങളുടെ നന്മയ്‌ക്കാണെന്നറിഞ്ഞ് അനുസരിക്കുക.

2. പ്രായത്തിനു ചേരാത്ത വീഡിയോ ഗെയിം വേണ്ട

3.മാതാപിതാക്കളോ മുതിർന്നവരോ അടുത്തില്ലെങ്കിൽപ്പോലും ഓൺലൈൻ ക്ലാസുകളിൽ അച്ചടക്കത്തോടെ പങ്കെടുക്കുക

4.രാത്രി നേരങ്ങളിൽ മൊബൈലുമായി ഇരിക്കുന്ന ശീലം കുട്ടികൾക്ക് നല്ലതല്ല . ഭക്ഷണ നേരത്തും ,മുഖാമുഖം വർത്തമാനം പറയുന്ന നേരത്തും 'നോ മൊബൈൽ.' (അതിൽ മുതിർന്നവരും മാതൃക കാട്ടണം)

9. കുഞ്ഞൻ സ്‌ക്രീനായത് കൊണ്ട് അതും പിടിച്ചു ടോയ്‌ലെറ്റിൽ പോകേണ്ട . ഒളിഞ്ഞിരുന്ന് മൊബൈൽ ഉപയോഗം വേണ്ട.