തിരുവനന്തപുരം ജില്ലയിലെ സീമന്തപുരത്തിനടുത്തള്ള മുട്ടയം എന്ന സ്ഥലത്തേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര. രാവിലെ വയിലിനോട് ചേർന്നുള്ള സ്ഥലത്ത് തൊഴിലുറപ്പിലെ സ്ത്രീകൾ കപ്പ നടുന്ന ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. നിറയെ മണ്ണും ചെളിയും നിറഞ്ഞ പ്രദേശം. മണ്ണ് മാറ്റുന്നതിനിടയിൽ മണ്ണിനടിയിൽ ഒരു അനക്കം,പെട്ടന്നാണ് അതു കണ്ടത് പത്തി വിടർത്തി ഒരു മൂർഖൻ പാമ്പ്. എല്ലാവരും ഒന്ന് പേടിച്ചു,ബഹളത്തിനിടയിൽ പാമ്പ് മണ്ണിനടിയിലെ മാളത്തിലേക്ക് കയറി.
അപ്പോൾ തന്നെ വാവയെ വിളിച്ചിട്ട് കുറച്ചുമാറി എല്ലാവരും കാത്തുനിന്നു.സ്ഥലത്തെത്തിയ വാവ മണ്ണ് മാറ്റി തുടങ്ങി.മണ്ണിനടിയിൽ ചെറിയ അനക്കം, മൂർഖൻ പാമ്പ് പുറത്തേക്ക്.എന്തായാലും വലിയ ഒരു അപകടം ഒഴിവായി.മണ്ണിൽ അമർത്തി ചവട്ടിയിരുന്നെങ്കിൽ കടി ഉറപ്പായിരുന്നു.എന്തായാലും തൊഴിലുറപ്പിലെ പണിക്കാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്,തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ച വാവ ഒരു വീട്ടിലെ വിറകുപുരയിൽ കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനാണ് എത്തിയത്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...