ആരോഗ്യത്തിനാണ് ഇന്ന് മുഖ്യപരിഗണന. കുറഞ്ഞ ചെലവിൽ വീട്ടിലുണ്ടാക്കാം പോഷകപ്രദമായ ആഹാരങ്ങൾ. എളുപ്പത്തിൽ വീട്ടിലുണ്ടാക്കാൻ കഴിയുന്ന വിഭവങ്ങൾ പരിചയപ്പെടാം. കുട്ടികൾക്ക് ഏറെയിഷ്‌ടപ്പെടുന്ന രുചികളാണ് ഇവയൊക്കെ. അവർ വീണ്ടും വീണ്ടും ചോദിക്കുമെന്നുറപ്പ്.
നേന്ത്രപ്പഴം ഓട്സ് സ്‌മൂത്തി
ചേരുവകൾ
നേന്ത്രപ്പഴം: ഒന്ന് (വലുത്)
ഓട്സ്: കാൽകപ്പ്
പാൽ: ഒരുകപ്പ്
ഏലയ്‌ക്കാപ്പൊടി: അര ടീ.സ്‌പൂൺ
പഞ്ചസാര: അരടീസ്‌പൂൺ
ഐസ് ക്യൂബ്സ്: 4-6 എണ്ണം
പാകം ചെയ്യുന്നവിധം
മുക്കാൽ കപ്പ് പാൽ,ഓട്സ് എന്നിവ ചേർത്ത് മൈക്രോവേവ് ചെയ്തെടുക്കുക. തണുപ്പിച്ചശേഷം എല്ലാ ചേരുവകളും ചേർത്ത് മിക്‌സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം തണുപ്പിച്ച് സർവ് ചെയ്യാവുന്നതാണ്.
എനർജി: 386.4 കലോറി
അന്നജം: 58.4 ഗ്രാം
പ്രോട്ടീൻ: 11.4 ഗ്രാം
കൊഴുപ്പ്: 11.3 ഗ്രാം
കാൽസ്യം: 256.2 ഗ്രാം
ഇരുമ്പ്: 1.52 ഗ്രാം
യോഗർട്ട് കസ്റ്റാർഡ്
ചേരുവ
കൾ
കണ്ടൻസ്ഡ് മിൽക്ക്: 200 ഗ്രാം
തൈര്: മുക്കാൽ കപ്പ്
കശുവണ്ടി: 5 എണ്ണം
ചെറി: ഒന്ന്
പാകം ചെയ്യുന്നവിധം
തൈരും കണ്ടൻസ്ഡ് മിൽക്കും ഒന്നിച്ചിളക്കി യോജിപ്പിക്കുക. ഇവ 5 - 10 മിനിറ്റ് നന്നായി ബീറ്റ് ചെയ്യുക. ശേഷം ഒരു മോൾഡിലേക്ക് ഒഴിച്ച് നന്നായി വേവിക്കുക. ചൂടാറിയശേഷം ചെറി ഉപയോഗിച്ച് അലങ്കരിച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
എനർജി: 821.9 കലോറി
അന്നജം:116.8 ഗ്രാം
പ്രോട്ടീൻ: 23.4 ഗ്രാം
കൊഴുപ്പ്: 31.5 ഗ്രാം
കാൽസ്യം: 529.7 ഗ്രാം
ഇരുമ്പ്: 1.8ഗ്രാം
അവൽ - പൊട്ടുകടല ലഡു
ചേരുവകൾ
അവൽ : 15 ഗ്രാം
പൊട്ടുകടല : 25 ഗ്രാം
റാഗിപൊടി : 10 ഗ്രാം
ശർക്കര : 40 ഗ്രാം
പാകം ചെയ്യുന്നവിധം
അവലും പൊട്ടുകടലയും പൊടിച്ചെടുക്കുക. റാഗി പൊടി വറുത്തെടുക്കുക. ശർക്കര നാല് ടീസ്‌പൂൺ വെള്ളത്തിൽ കുതിർത്ത് ഇതിലേക്ക് അവൽ പൊടിച്ചതും പൊട്ടുകടല, റാഗിപൊടി എന്നിവ ചേർക്കുക. ഒരു ഫ്രയിംഗ് പാനിൽ ഈ മിശ്രിതം ഇട്ട് ഉരുളകളാകുന്ന പരുവത്തിൽ ഇളക്കുക. ചൂട് കുറഞ്ഞതിന് ശേഷം ചെറിയ ഉരുളകളാക്കി എടുക്കുക.
എനർജി: 318.6 കലോറി
അന്നജം: 66.6 ഗ്രാം
പ്രോട്ടീൻ: 8.15 ഗ്രാം
കൊഴുപ്പ്: 1.63ഗ്രാം
കാൽസ്യം: 94.6ഗ്രാം
ഇരുമ്പ്: 1.8ഗ്രാം
റാഗി - അവൽ കഞ്ഞി
ചേരുവകൾ
അവൽ: 15 ഗ്രാം
റാഗി: 10 ഗ്രാം
പഞ്ചസാര: 20 ഗ്രാം
വെള്ളം: ഒരു കപ്പ്
പാൽ: അരക്കപ്പ്
ഉപ്പ്: ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
അവൽ രണ്ടുമിനിട്ട് നേരം നന്നായി വറുത്ത് പൊടിച്ച് മാറ്റിവയ്‌ക്കുക. ഒരുകപ്പ് വെള്ളം ഉപയോഗിച്ച് റാഗിപ്പൊടി നല്ല കുഴമ്പുരൂപത്തിലാക്കുക, അവശേഷിക്കുന്ന വെള്ളവും പഞ്ചസാരയും പൊടിച്ചെടുത്ത അവലും ഈ മിശ്രിതത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ചെറുതീയിൽ നന്നായി തിളപ്പിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും പാലും ചേർത്ത് നന്നായി ഇളക്കി വേവിച്ചെടുക്കുക.
എനർജി: 201.6 കലോറി
അന്നജം: 40.6 ഗ്രാം
പ്രോട്ടീൻ: 3.4 ഗ്രാം
കൊഴുപ്പ്:2.6ഗ്രാം
കാൽസ്യം: -
ഇരുമ്പ്: -
ഓട്സ് പുട്ട്
ചേരുവകൾ
റോൾഡ് ഓട്സ്: ഒന്നരക്കപ്പ്
തേങ്ങ (ചിരകിയത്): കാൽക്കപ്പ്
ഉപ്പ്: ആവശ്യത്തിന്
ജീരകം: കാൽ ടീസ്‌പൂൺ
വെള്ളം: കാൽ - അര കപ്പ്
പാകം ചെയ്യുന്നവിധം
ഓട്സ് മിക്‌സിയിൽ നന്നായി പൊടിച്ചെടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും തേങ്ങയും പൊടിച്ചെടുത്ത ജീരകവും ചേർത്തിളക്കുക,ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്തിളക്കുക. ഇവയെല്ലാം ചേർത്ത് മിക്‌സിയിൽ നന്നായി മിക്‌സ് ചെയ്യുക. ശേഷം പുട്ടുക്കുടത്തിൽ ആവി വന്നശേഷം പുട്ടുകുറ്റിയിൽ ഒരുടീ സ്‌പൂൺ തേങ്ങ ചേർത്ത് അതിനുമുകളിൽ ഓട്സ് മിശ്രിതവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. ഇവ നേന്ത്രപ്പഴത്തോടൊപ്പവും അല്ലെങ്കിൽ മറ്റു കറികളോടൊപ്പമോ സെർവ് ചെയ്യുക.
എനർജി: 685.8 കലോറി
അന്നജം: 94.6 ഗ്രാം
പ്രോട്ടീൻ: 20.9 ഗ്രാം
കൊഴുപ്പ്: 23.15 ഗ്രാം
കാൽസ്യം: 81.4 ഗ്രാം
ഇരുമ്പ്: 5.13 ഗ്രാം
കോളിഫ്ലവർ റൈസ്
ചേരുവകൾ
കോളി ഫ്ലവർ: ഒന്ന് (വലുത്)
തേങ്ങ (ചിരകിയത്): കാൽക്കപ്പ്
സവാള: ഒന്ന് (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: 2 എണ്ണം (നടുവേ കീറിയത്)
മഞ്ഞൾപ്പൊടി: കാൽ ടീ.സ്‌പൂൺ
മുളകുപൊടി: ആവശ്യത്തിന്
വെളുത്തുള്ളി: രണ്ടല്ലി
ഉപ്പ്: ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
കോളീഫ്ലവർ ചെറുതായി അരിഞ്ഞ് മാറ്റിവയ്‌ക്കുക.
രണ്ട് ടീ സ്‌പൂൺ എണ്ണയിൽ സവാള നന്നായി വഴറ്റിയെടുക്കുക. തീ കുറച്ചശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞുവച്ച കോളീഫ്ലവറും ഉപ്പും ചേർത്ത് നന്നായി വഴറ്റുക, ഇതിലേക്ക് വെളുത്തുള്ളിയും തേങ്ങ ചിരകിയതും വേപ്പിലയും ചേർത്തരച്ച മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ഇവ ചെറുതീയിൽ നന്നായി വഴറ്റി എടുക്കുക. ഇവ ചിക്കൻ കറിയോടൊപ്പമോ മീൻകറിയോടൊപ്പമോ സെർവ് ചെയ്യാവുന്നതാണ്.
എനർജി: 150.6 കലോറി
അന്നജം: 4.65 ഗ്രാം
പ്രോട്ടീൻ: 3.4 ഗ്രാം
കൊഴുപ്പ്: 12.4 ഗ്രാം
കാൽസ്യം: 29.6 ഗ്രാം
ഇരുമ്പ്: 1.06 ഗ്രാം
വെജിറ്റബിൾ പോഹ
ചേരുവകൾ
അവൽ: രണ്ട് കപ്പ്
സവാള: ഒന്ന് (ചെറുത്)
കാരറ്റ്: ഒന്ന് (വലുത്)
ഗ്രീൻപീസ്: അരക്കപ്പ് (ഫ്രഷ്)
പച്ചമുളക്: രണ്ട് മൂന്നെണ്ണം (നടുകീറിയത്)
കറിവേപ്പില: ആവശ്യത്തിന്
മഞ്ഞൾപ്പൊടി: അര ടീസ്‌പൂൺ
മുളകുപൊടി: അര ടീസ്‌പൂൺ
നാരങ്ങാനീര്: ഒരു ടീസ്‌പൂൺ
ഉപ്പ്: ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
അവൽ നന്നായി കഴുകിയെടുക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. അതിലേക്ക് അരിഞ്ഞുവച്ച സവാളയും കറിവേപ്പിലയും പച്ചമുളകും ചേർത്തിളക്കുക. ശേഷം നന്നായി വഴറ്റുക.
അരിഞ്ഞുവച്ച കാരറ്റും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റുക. ഇവ നന്നായി വെന്തതിനുശേഷം ഗ്രീൻപീസ് ചേർത്ത് നന്നായിവേവിക്കുക. ശേഷം നാരങ്ങാനീര് ചേർത്ത് നന്നായി വേവിക്കുക. ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.
എനർജി: 663.6 കലോറി
അന്നജം: 83.3 ഗ്രാം
പ്രോട്ടീൻ: 9.8 ഗ്രാം
കൊഴുപ്പ്: 31.36 ഗ്രാം
കാൽസ്യം: 30.9 ഗ്രാം
ഇരുമ്പ്: 5.13 ഗ്രാം
സാഗോ ഉപ്പുമാവ്
ചേരുവകൾ
സാഗോ (ചൗവരി): ഒരുകപ്പ്
ചെറുതായി അരിഞ്ഞ സവാള: ഒന്ന്
കപ്പലണ്ടി: അരക്കപ്പ്
മുളക് (നടുകീറിയത്): രണ്ടെണ്ണം
മല്ലിയില: ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
കറിവേപ്പില: ആവശ്യത്തിന്
തേങ്ങ (ചിരകിയത്): കാൽക്കപ്പ്
പഞ്ചസാര: ഒരു ടീസ്‌പൂൺ
ഓയിൽ: 2 ടീ സ്‌പൂൺ
കാരറ്റ്: ഒന്ന്
കടുക്: കാൽ ടീസ്‌പൂൺ
ഉപ്പ്: ആവശ്യത്തിന്
നാരങ്ങാനീര്: ഒരു ടീസ്‌പൂൺ
പാകം ചെയ്യുന്നവിധം
സാഗോ നന്നായി കഴുകിയശേഷം 6 - 8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുക. പാനിൽ കടുക് താളിച്ച് കപ്പലണ്ടി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് പച്ചമുളക്, മല്ലിയില,കാരറ്റ്,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. കുതിർത്തുവച്ച സാഗോയിലെ വെള്ളം കളഞ്ഞ് പാനിലേക്ക് ചേർത്തിളക്കുക. ഇവ നന്നായി വേവിക്കുക. ശേഷം ബാക്കി ചേരുവകൾ ചേർത്ത് വേവിക്കുക.(സാഗോയുടെ വെള്ളനിറം മാറും വരെ) ശേഷം നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിച്ച് സെർവ് ചെയ്യാവുന്നതാണ്.
എനർജി: 647.5 കലോറി
അന്നജം: 62.7 ഗ്രാം
പ്രോട്ടീൻ:7.86 ഗ്രാം
കൊഴുപ്പ്: 40.3 ഗ്രാം
കാൽസ്യം: 40.31 ഗ്രാം
ഇരുമ്പ്:2.8 ഗ്രാം
ബ്രൗൺ റൈസ് പുലാവ്
ചേരുവകൾ
ബ്രൗൺ ബസുമതി റൈസ്: ഒരുകപ്പ്
മുതിര: മുക്കാൽകപ്പ്
വെളുത്തുള്ളി: രണ്ടല്ലി
സവാള: ഒന്ന്
ജീരകം: കാൽ ടീസ്‌പൂൺ
ഗരംമസാലപൊടി: അര ടീസ്‌പൂൺ
നാരങ്ങാനീര്: ഒരു ടീസ്‌പൂൺ
ഉപ്പ്: ആവശ്യത്തിന്
നെയ്യ്: ഒന്നര ടീ.സ്‌പൂൺ
ഓയിൽ: രണ്ട് ടീ.സ്‌പൂൺ
ഗ്രീൻപീസ് ഫ്രഷ്: കാൽക്കപ്പ്
കാരറ്റ്: ഒന്ന്
പാകം ചെയ്യുന്നവിധം
തലേദിവസം വെള്ളത്തിൽ നന്നായി കുതിർത്ത മുതിര, വെള്ളം കളഞ്ഞെടുത്ത് നന്നായി പ്രഷർകുക്ക് ചെയ്‌ത് വയ്‌ക്കുക. (ഇതിലേക്ക് വെളുത്തുള്ളിയും ഉപ്പം ചേർക്കണം). അരമണിക്കൂർ മുന്നേ ബസുമതി അരി വെള്ളത്തിൽ കുതിർത്ത് വെള്ളം കളഞ്ഞ് വയ്‌ക്കണം. പ്രഷർകുക്ക് ചെയ‌്ത് മുതിരയിലെ വെള്ളം എടുത്ത് മാറ്റിവയ്‌ക്കുക. ഒരുപാനിൽ നെയ്യും എണ്ണയും ചേർത്ത് ചൂടാക്കി ജീരകം വറുക്കുക. ഇതിലേക്ക് സവാളയും കാരറ്റും ഗ്രീൻപീസും ചേർത്ത് വഴറ്റിയെടുക്കുക. ബസുമതി അരി ഇതിലേക്ക് ചേർത്ത് നന്നായി മിക്‌സ് ചെയ്‌തശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് 20 മിനിട്ടോളം വേവിക്കുക. പാകമായ ശേഷം മറ്റു ചേരുവകളും ചേർത്തിളക്കി സർവ് ചെയ്യാം.
എനർജി: 666.2 കലോറി
അന്നജം: 33.6 ഗ്രാം
പ്രോട്ടീൻ: 7.22 ഗ്രാം
കൊഴുപ്പ്: 55.4 ഗ്രാം
കാൽസ്യം: 58.6 ഗ്രാം
ഇരുമ്പ്: 1.9 ഗ്രാം
കാരറ്റ് ദോശ
ചേരുവകൾ
കടലമാവ്: കാൽക്കപ്പ്
വെള്ളം: മുക്കാൽ - ഒരു കപ്പ്
ചെറുതായി അരിഞ്ഞ കാരറ്റ്: ഒന്ന് വലുത്
കറിവേപ്പി, മല്ലിയില: ആവശ്യത്തിന് (ചെറുതായരിഞ്ഞത്)
മുട്ടി: ഒന്ന്
ജീരകം: അര ടീ.സ്‌പൂൺ
മഞ്ഞൾപൊടി: കാൽടീസ്‌പൂൺ
കായം: രണ്ടുനുള്ള്
ഉപ്പ്: ആവശ്യത്തിന്
പാകം ചെയ്യുന്നവിധം
കാരറ്റ് അരിഞ്ഞത് നന്നായി മിക്‌സിയിൽ അടിച്ചെടുക്കുക. കടലമാവിൽ അടിച്ചുവച്ച കാരറ്റും വേപ്പിലയും മല്ലിയിലയും മുളകുപൊടിയും ജീരകവും കായവും മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഒരുപാനിൽ നെയ് ചേർത്ത് നന്നായി ചൂടായ ശേഷം ദോശമാവ് പരത്തിയെടുക്കുക. രണ്ടുമൂന്ന് മിനിട്ട് ചെറുചൂടിൽ വേവിക്കുക. ആവശ്യനുസരണം നെയ്യും ചേർക്കുക. ചട്ണിയോടൊപ്പം തൈരിനോടൊപ്പമോ ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.
എനർജി: 450 കലോറി
അന്നജം: 1.39 ഗ്രാം
പ്രോട്ടീൻ: 14.9 ഗ്രാം
കൊഴുപ്പ്: 40.3 ഗ്രാം
കാൽസ്യം: 43.4 ഗ്രാം
ഇരുമ്പ്: 1.19 ഗ്രാം