china-congratulates-biden

ബീജിംഗ്: അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജോ ബൈഡനെ അഭിനന്ദിച്ച് ചൈനയും. മുൻപ്, ഔദ്യോഗിക ഫലം പുറത്തുവന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബൈഡനെ അഭിനന്ദിക്കാൻ ചൈന വിസമ്മതിച്ചിരുന്നു.

ബൈഡനെ അഭിനന്ദിക്കുന്ന അവസാന രാജ്യങ്ങളിലൊന്നാണ് ചൈന. അമേരിക്കൻ ജനതയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി ചൈന വ്യക്തമാക്കി.

"ഞങ്ങൾ അമേരിക്കയിലെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിക്കുന്നു." ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും വിജയം തീരുമാനിക്കുകയെന്ന് ബൈഡൻ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നിലവിലെ പ്രസിഡന്റ് ചൈനയ്ക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.