bsf

ജമ്മുകാശ്മീർ: അതിർത്തിയിലെ നിയന്ത്രണരേഖയിൽ വെടിനിറുത്തൽ കരാർലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പ്പിൽ ബി എസ് എഫ് സബ്ഇൻസ്പെക്ടർക്ക് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബാരാമുളളയിലെ നിയന്ത്രണ രേഖയിൽ വിന്യസിച്ചിരുന്ന ബി എസ് എഫ് പീരങ്കി ബറ്റാലിയനിലെ എസ് ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്. വെടിവയ്പ്പിൽ തലയ്ക്ക് ഗുരതരമായി പരിക്കേൽക്കുകയായിരുന്നു.

വാസുരാജ എന്ന ജവാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇന്നുപുലർച്ചെയായിരുന്നു ആക്രമണം.പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിവയ്പ്പ് തുടരുന്നുണ്ടെന്നും ബി എസ് എഫ് ഇതിനെ ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.