സി പി എമ്മിനെ സംബന്ധിച്ച് ഏറെ നിർണായകമായ ഒരു ദിവസമായിരുന്നു ഇന്ന്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടി അദ്ദേഹത്തിന് അവധി നൽകിയിട്ടുള്ളതെങ്കിലും കുറച്ച് നാളായി മകൻ ബിനീഷ് കോടിയേരിയെ ചുറ്റിപ്പറ്റിയുള്ള ബിനാമി ഇടപാടുകളാണ് കോടിയേരിയെ മാറാൻ ചിന്തിപ്പിച്ചതെന്ന പ്രചാരണത്തിനാണ് മുൻതൂക്കം ലഭിക്കുന്നത്.
കോടിയേരി ഒഴിയുന്ന സംസ്ഥാന സെക്രട്ടറി കസേരയിലേക്ക് പാർട്ടി തിരഞ്ഞെടുത്തിരിക്കുന്നത് എ വിജയരാഘവനെയാണ്. ഈ റിപ്പോർട്ടുകൾ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നയുടൻ ഫേസ്ബുക്കിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വി എസ് അച്ചുതാനന്ദന്റെ മുൻ പി എ സുരേഷ്. വി എസിനെ കേന്ദ്ര കമ്മറ്റിയിൽ ചീത്ത വിളിച്ചാൽ ഇങ്ങനൊക്കെയുള്ള സ്ഥാനം ലഭിക്കും അത് മനസ്സിലാക്കാത്തവർ വിഡ്ഢികളാണെന്നുമാണ് അദ്ദേഹം പോസ്റ്റു ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേന്ദ്ര കമ്മറ്റിയിൽ ചീത്ത വിളിച്ചാൽ ഇങ്ങനൊക്കെയുള്ള സ്ഥാനം ലഭിക്കും അത് മനസ്സിലാക്കാത്തവർ വിഡ്ഢികൾ.... എന്നത് സത്യം...