പാരിസ്: അൽ ഖ്വയ്ദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസയെ ഫ്രഞ്ച് സേന വധിച്ചെന്ന് സൈനിക മന്ത്രി ഫ്ലോറൻസ് പാർലെ വെളിപ്പെടുത്തി. മാലിയിലെ പ്രമുഖ ജിഹാദി സംഘടനയായ ജമാഅത്ത് നുസ്രത്ത് അൽ ഇസ്ലാം വാൽ മുസ്ലിമിന്റെ (ജെ,എൻ,ഐ,എം) നേതാവായ ഇയാദ് അഗ് ഘാലിയുടെ വലംകയ്യായിരുന്നു ബർമൗസ ഡിയാറ എന്നറിയപ്പെട്ടിരുന്ന മൗസ. ഇയാൾ മാലി സൈന്യത്തിലെ മുൻ കേണൽ കൂടിയായിരുന്നു.
മാലി സേനയ്ക്കും രാജ്യാന്തര സേനകൾക്കുമെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയ ആളാണ് മൗസയെന്നും യു.എസിന്റെ ഭീകരപട്ടികയിലും ഇയാൾ ഉണ്ടായിരുന്നെന്നും പാർലെ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വൻ വിജയമാണിതെന്നും പാർലെ പറഞ്ഞു.