കൊച്ചി: പ്രമുഖ ആർക്കിടെക്‌ചർ കോളേജായ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്‌ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസ് (ആസാദി) ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി - 2020) സ്വീകരിച്ചതിന്റെ ഭാഗമായി ആർക്കിടെക്‌ചർ ശ്രേണിയിൽ ആകർഷകമായ ഡിപ്ളോമ, പി.ജി ഡിപ്ളോമ കോഴ്‌സുകൾ അവതരിപ്പിച്ചു.
സിനിമാറ്റോഗ്രഫി (സീനിക് ഡിസൈൻ), ഇന്റീരിയർ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, പ്രൊഡക്‌ട് ഡിസൈൻ, ടെക്‌സ്‌റ്റൈൽ ഡിസൈൻ, ഡ്രാമ ആൻഡ് തിയേറ്റർ എന്നീ കോഴ്‌സുകൾ ബി.ആർക്ക് ബിരുദത്തോടൊപ്പം പഠിക്കാനുള്ള അവസരമാണ് ആസാദി ഒരുക്കുന്നത്.
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ബി.ആർക് ബിരുദം പഠിച്ചശേഷം ഇഷ്‌ടമുള്ള ഡിപ്ളോമ ഡിസൈൻ തിരഞ്ഞെടുത്ത് അതിനുശേഷം പഠിക്കാം. നവംബർ 25 വരെയാണ് അഡ്‌മിഷൻ. വൈറ്റിലയിലാണ് ആസാദി കോളേജ് സ്ഥിതി ചെയ്യുന്നത്. രാജ്യാന്തര പ്രശസ്‌ത ബോർഡ് ഒഫ് ഗവർണേഴ്സ് ആൻഡ് ബോർഡ് ഒഫ് സ്‌റ്റഡീസ്, പ്രഗത്ഭരായ ഗവേഷകർ, പ്രാക്‌ടീസിംഗ് ആർക്കിടെക്‌റ്റുകൾ എന്നിവരാണ് ഫാക്കൽറ്റികളെന്നത് ആസാദിയുടെ മികവാണ്. പ്രമുഖ ആർക്കിടെക്‌റ്റ് ബി.ആർ. അജിത് (ചെയർമാൻ), ആർക്കിടെക്‌റ്റ് എസ്.ആർ. വിപിൻ (പ്രിൻസിപ്പൽ), ഡോ. പ്രതീക് സുധാകരൻ (എക്‌സിക്യൂട്ടീവ് ഡയറക്‌ടർ) എന്നിവരാണ് ആസാദിയുടെ സാരഥികൾ.