ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഏറ്റവും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ മോട്ടോർസൈക്കിളുകളിൽ ഒന്നായ ഹീറോ സ്പ്ലെൻഡർ വീണ്ടും വില്പനയിൽ ഒന്നാമത്. ഏറ്റവും വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനം എന്ന റെക്കോർഡാണ് ഹോണ്ടാ ആക്ടീവയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടെ സ്വന്തമാക്കിയത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ വലിയ ഭൂരിപക്ഷത്തോടെയാണ് ഹോണ്ട ആക്ടീവയെ പിന്തള്ളി ഹീറോ സ്പ്ലെൻഡർ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനമായത്. ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ 2,378,109 ഇരുചക്രവാഹനങ്ങളാണ് ഹീറോ വിറ്റഴിച്ചത്. ഇതിൽ 948,228 എണ്ണം സ്പ്ലെൻഡർ ആണ്. രണ്ടാം സ്ഥാനത്തുള്ള ഹോണ്ട ആക്ടീവയുടെ 719,914 യൂണിറ്റുകളാണ് വിറ്റത്.
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ എന്ന പദവി ഹീറോ ആക്ടീവയ്ക്ക് തന്നെ സ്വന്തമായി തുടരുകയാണ്. ടിവിഎസ് ജൂപ്പിറ്റർ ആണ് രണ്ടാം സ്ഥാനത്ത്. ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ ജൂപ്പിറ്ററിന് 203,899 വിൽപനയാണ് നടന്നത്.