
തിരുവനന്തപുരം: വിവരാവകാശ കമ്മീഷനിൽ ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവ പ്രകാരമുളള പ്രവൃത്തി പരിചയവും കഴിവ് തെളിയിച്ചിട്ടുള്ള മേഖലകളിലെ വിവരങ്ങളും സഹിതം ഡിസംബർ 28ന് വൈകിട്ട് അഞ്ചിന് മുൻപായി പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ(ഏകോപനം)വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ gadcdn6@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം.