തൃശൂർ: കോഴിക്കോടുളള ഇംഹാൻസിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനറൽ നഴ്സിംഗ്/ബി.എസ്സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ബിരുദമാണ് യോഗ്യത. നവംബർ 30നകം അപേക്ഷിക്കണം. അപേക്ഷ ഫോറം ഇംഹാൻസ് ഓഫീസിൽ നിന്നോ www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയോ ലഭിക്കും.