കൊച്ചി: പ്രമുഖ ആതുര സേവന ശൃംഖലയായ ആസ്‌റ്റർ ഡി.എം ഹെൽത്ത്കെയർ നടപ്പുവർഷത്തെ ജൂലായ് - സെപ്‌തംബർപാദത്തിൽ ഒമ്പതു ശതമാനം വളർച്ചയോടെ 2,268 കോടി രൂപയുടെ വരുമാനം നേടി. ലാഭം ആറുമടങ്ങുയർന്ന് 42 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിൽ വരുമാനം 2,087 കോടി രൂപയും ലാഭം ഏഴ് കോടി രൂപയുമായിരുന്നു. കമ്പനിയുടെ വൈവിദ്ധ്യമാർന്ന ബിസിനസ് മോഡലുകളുടെ കരുത്താണ് കൊവിഡ് കാലത്തും മികച്ച നേട്ടത്തിന് സഹായകമായതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു.