kunal-kamra

ന്യൂഡൽഹി: കോടതി അലക്ഷ്യ നടപടി എടുത്തുവെന്ന കാരണത്താൽ സുപ്രീം കോടതിയെ വിമർശിച്ചുകൊണ്ടുള്ള ട്വീറ്റുകൾ പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് ഹാസ്യാവതാരകൻ കുനാൽ കമ്ര.

ആത്മഹത്യാ പ്രേരണ കേസിൽ അർണബ് ഗോസാമിക്ക് ജാമ്യം നൽകിയ നടപടിയെ വിമർശിച്ചു കൊണ്ടായിരുന്നു കുനാലിന്റെ ട്വീറ്റ്. ഇതിനെതിരേ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാനുള്ള അനുമതി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നേരത്തേ നൽകിയിരുന്നു.

'ഞാൻ എന്റെ ട്വീറ്റുകൾ പിൻവലിക്കാനോ അതിന്റെ പേരിൽ ക്ഷമാപണം നടത്താനോ ഉദ്ദേശിക്കുന്നില്ല, അവ സ്വയം സംസാരിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്.'

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട ഹർജി, ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരായ ഹർജി... അത്തരത്തിൽ പെട്ടെന്ന് വിചാരണക്കെടുക്കേണ്ട വിഷയങ്ങൾക്ക് വേണ്ടി കോടതി അതിന്റെ വിലയേറിയ സമയം ചെലവഴിക്കട്ടെ, ആ വിഷയങ്ങൾ താൻ കോടതിക്ക് നിർദേശിക്കാമെന്നും കുനാൽ കമ്ര തന്റെ പുതിയ ട്വീറ്റിൽ പരിഹസിച്ചു.