csl

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് നടപ്പുവർഷത്തെ ജൂലായ്-സെപ്‌തംബ‌ർ പാദത്തിൽ 108.36 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർ‌ഷത്തെ സമാനപാദത്തിലെ 207.57 കോടി രൂപയേക്കാൾ 47.79 ശതമാനം കുറവാണിത്.

അതേസമയം, ഒന്നാംപാദമായ ജൂൺപാദത്തിലെ 42.64 കോടി രൂപയേക്കാൾ കഴിഞ്ഞപാദ ലാഭം 39.35 ശതമാനം ഉയർന്നു. പ്രവർത്തനവരുമാനം 32.43 ശതമാനം താഴ്‌ന്ന് 657.40 കോടി രൂപയായി. 702.74 കോടി രൂപയാണ് മൊത്ത വരുമാനം. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 1,052.5 കോടി രൂപയായിരുന്നു. ടെംബ ഷിപ്പ്‌യാർഡിന്റെ മുഴുവൻ ഓഹരികളും കഴിഞ്ഞപാദത്തിൽ കൊച്ചി കപ്പൽശാല ഏറ്റെടുത്തിരുന്നു.