ബീജിംഗ്: ഇന്ത്യയിലെ കടൽവിഭവ മൊത്തവ്യാപാരിയായ ബസു ഇന്റർനാഷണിൽ നിന്നുളള ഇറക്കുമതി ഒരാഴ്ചത്തേക്ക് നിരോധിച്ചതായി ചൈനയുടെ കസ്റ്റംസ് ഓഫീസ് അറിയിച്ചു. ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കണവ മത്സ്യത്തിന്റെ മൂന്നു സാമ്പിളുകളിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടന്നാണ് നിരോധനം.ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സാധാരണനിലയിലാകുമെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഒഫ് കസ്റ്റംസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.