vv-rajesh

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പൂജപ്പുര വാർഡിലാണ് മത്സരിക്കാനൊരുങ്ങി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് സ്ഥാനാർത്ഥിയായി രാജേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി ഉയർത്തണമെന്ന് താൻ പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തോട് അഭ്യർത്ഥന നടത്തിയിരുന്നു എന്നും കേന്ദ്ര സർക്കാർ ഇതിനോട് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നൽകിയതായും കെ. സുരേന്ദ്രൻ വിശദീകരിച്ചു.