വിയന്ന: ആസ്ട്രേലിയൻ സർവകലാശാലയായ ക്യൂൻസ്ലാൻഡും സി.എസ്.എൽ ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് ആസ്ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്. വാക്സിൻ പരീക്ഷിച്ചവരുടെ ശരീരത്തിൽ കൊവിഡിനെതിരായ ആന്റിബോഡി ഉൽപ്പാദനം കണ്ടെത്തിയെന്നും ഹണ്ട് പറഞ്ഞു.പരീക്ഷണം പൂർത്തിയായി കഴിഞ്ഞാൽ വാക്സിൻ വിതരണം 2021 മൂന്നാംപാദത്തോടെ ആരംഭിക്കാനാകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.