ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷവും സെെനികർക്കൊപ്പമാകുമെന്ന റിപ്പോർട്ടുകൾ പുറത്ത്. 2014ൽ അധികാരത്തിൽ എത്തിയത് മുതൽ സെെനികർക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചുവരുന്നത്. ഗുജറാത്തിലോ രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലോ വച്ചായിരിക്കും പ്രധാനമന്ത്രിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യം കാക്കുന്ന ധീരജവാൻമാർക്ക് ആദരം അറിയിച്ച് ദീപാവലി ദിനത്തിൽ ഏവരും ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു. സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്തും പ്രധാനമന്ത്രിക്കൊപ്പം അനുഗമിച്ചേക്കും. സെെനികർക്കൊപ്പം ജമ്മു കാശ്മീരിലെ രാജൗരി ജില്ലയിലായിരുന്നു കഴിഞ്ഞ വർഷത്തെ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.