prabhu-deva-

നടനും, സംവിധായകനും, നൃത്തസംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സഹോദരീ പുത്രിയുമായി താരം പ്രണയത്തിലാണെന്നും വിവാഹം അധികം വൈകാതെയുണ്ടാകുമെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വാർത്തകൾ പ്രഭുദേവയോ കുടുംബമോ സ്ഥിരീകരിച്ചിട്ടില്ല.

ആദ്യ ഭാര്യ റംലത്തിൽ പ്രഭുദേവയ്ക്ക് രണ്ട് ആൺമക്കൾ ഉണ്ട്. നടി നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തുമായുള്ള ബന്ധം വേർപ്പെടുത്തുകയായിരുന്നു. താൻ സംവിധാനം ചെയ്ത് സൽമാൻ ഖാൻ നായകനായെത്തുന്ന 'രാധേ ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭുദേവ ഇപ്പോൾ. പ്രഭുദേവ നായകനായെത്തുന്ന ഏതാനും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.