jain-tubes

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാനിരിക്കുന്ന സീസണിലും ജെയിൻ ട്യൂബ്‌സ്, ക്ലബുമായുള്ള സഹകരണം തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി അധികൃതർ അറിയിച്ചു. കേരളത്തിലെ ഒന്നാം നമ്പർ സ്റ്റീൽ നിർമാതാക്കളുമായി തുടർച്ചയായ രണ്ടാം വർഷമാണ് ക്ലബ്ബ് പങ്കാളിത്തത്തിലേർപ്പെടുന്നത്. കഴിഞ്ഞ സീസണിന് സമാനമായി ക്ലബ്ബിന്റെ ഔദ്യോഗിക ഒന്നാം ജേഴ്‌സിയുടെ ഷോർട്ട്‌സിലായിരിക്കും ജെയിൻ ട്യൂബ്‌സ് എന്ന് രേഖപ്പെടുത്തുക.