joe-biden

ലോസ്ആഞ്ചലസ് : ഒടുവിൽ മൗനം വെടിഞ്ഞ് നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് ചൈന. അമേരിക്കൻ ജനതയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ വ്യക്തമാക്കി.

തിരഞ്ഞെടുത്ത് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ചൈന ബൈഡനും കമലയ്ക്കും ആശംസയറിയിച്ചത്. നവംബർ ഒമ്പതിന് ഫലം പുറത്തുവന്നതിന് ശേഷവും ചൈന ബൈഡനേയും കമലയേയും അഭിനന്ദിക്കാൻ വിസമ്മതിച്ചിരുന്നു. യു.എസ് തിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നിർണയിക്കുമെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ യു.എസ് - ചൈന ബന്ധം ഏറെ വഷളയായിരുന്നു. കൊവി‌ഡ്, ദക്ഷിണ ചൈനാക്കടൽ വിഷയങ്ങളിൽ ഉൾപ്പെടെ യു.എസ് ചൈനയുമായി കടുത്ത ഭിന്നതയിൽ തുടരുകയായിരുന്നു. യു.എസ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിൽ ചൈന മൗനം പാലിക്കുന്നത് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയായിരുന്നു.