കെയ്റോ: ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർ താരം മൊഹമ്മദ് സലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഫ്രിക്ക കപ്പ് ഒഫ് നേഷൻസ് ക്വാളിഫയഫറിൽ ടോഗോയ്ക്കെതിരായ മത്സരത്തിന് മുമ്പ് ഈജിപ്ത് താരങ്ങൾക്ക് നടത്തിയ കൊവിഡ് പരിശോധനയിലാണ് സല പോസിറ്റീവായത്. സലയ്ക്ക് യാതൊരു ലക്ഷണവുമില്ലെന്നും അദ്ദേഹവും അദ്ദേഹവുമായി ബന്ധം പുലർത്തിയവരും ക്വാറന്റൈനിലാണെന്നും ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.