scott-morrison

സിഡ്‌നി: ദീപാവലി ആശംസകളുമായി ആസ്‌ത്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ആസ്‌ത്രേലിയയെ സ്വന്തം വീടുപോലെ കാണുന്ന 'ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനർക്കും ബുദ്ധമതക്കാർക്കും' ലോകമാകമാനമുള്ള കോടിക്കണക്കിനു പേർക്കും ഇത് വിശേഷപ്പെട്ട ദിവസമാണ് എന്ന് ആസ്‌ത്രേലിയൻ തന്റെ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു. അന്ധകാരത്തെ അകറ്റി പ്രകാശം കൊണ്ടുവരിക എന്ന കരുത്തുറ്റ സന്ദേശമാണ് ദീപാവലി പകർന്നുനല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗത്തോട് നാം പോരാടുന്ന ഈ പശ്ചാത്തലത്തിൽ ദീപാവലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇരുട്ട് നിറഞ്ഞ ഈ വർഷത്തിൽ നിറഞ്ഞ പ്രകാശത്തെയാണ് നാം തേടുന്നത്. തലമുറകൾക്ക് ശേഷമാണ് ഇത്തരത്തിലൊരു ആഘാതം നമുക്കുണ്ടാകുന്നത്. ജീവനുകൾ നഷ്ടപ്പെട്ടു, സ്വപ്‌നങ്ങൾ തകർത്തെറിയപ്പെട്ടു, ജീവനമാർഗങ്ങൾക്ക് തടസം വന്നു, വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് പരിക്കുണ്ടായി. ഒരുപാടിടത്തേക്ക് അന്ധകാരം പടന്നുകയറുകയാണ്. അദ്ദേഹം പറയുന്നു.

Truly an honor for us all to receive Diwali greetings from PM Scott Morrison, himself. @CGIPerth @cgimelbourne @cgisydney @HCICanberra @investindia @AustradeIndia @AusHCIndia @DIPPGOI @ScottMorrisonMP Thank you! pic.twitter.com/srbh2C8Ulz

— Sai Sudha (@saisudhac) November 10, 2020

പക്ഷെ ആസ്‌ത്രേലിയയ്ക്ക് പ്രതീക്ഷ നൽകുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം തന്റെ വീഡിയോയിലൂടെ പറയുന്നു. ഭയത്തിനിടയിൽ ശരീരങ്ങൾകൊണ്ട് ഒന്നിച്ചുനിൽക്കാൻ സാധിച്ചില്ലെങ്കിലും ആസ്‌ത്രേലിയൻ ജനങ്ങൾ പരസ്പരം പിന്തുണ നൽകുകയും രോഗത്തിനെതിരെ പോരാടാൻ പ്രോത്സാഹനം നൽകുകയും ചെയ്തുവെന്നും മോറിസൺ പറയുന്നു. രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ നിന്നും പൊലീസിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ആസ്‌ത്രേലിയൻ ജനത ശക്തിയാർജിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.